സംഘപരിവാരത്തെ നേരിടാന്‍ സിപിഎം പിന്തുണ വേണ്ട: ചെന്നിത്തല

പാലക്കാട്: സിപിഎമ്മുമായി രാഷ്ട്രീയ സഹകരണം നടത്താതെ തന്നെ ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും ഉയര്‍ത്തുന്ന വര്‍ഗീയ വെല്ലുവിളി എതിര്‍ക്കാര്‍ കോണ്‍ഗ്രസിനാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സ്റ്റേറ്റ് സര്‍വീസ് പെ ന്‍ഷനേഴ്‌സ് അസോസിയേഷ ന്‍ (കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണ്. സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഭരണം മരവിച്ചു. സെക്രട്ടേറിയറ്റില്‍ ഫയലുക ള്‍ കെട്ടിക്കിടക്കുന്നു. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനാവാതെ മുഖ്യമന്ത്രി പിണറായി ഒളിച്ചോടുന്നു.സിപിഎമ്മുകാര്‍ക്ക് മാത്രമായി സാമൂഹ്യ നീതിയും സുരക്ഷിതത്വവും. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 20 രാഷ്ട്രീയ കൊലപാതകം നടന്നു. വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഹോളിഡേ നല്‍കിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പ്രവര്‍ത്തനം പോലും നടപ്പാക്കിയില്ല.ജിഎസ്ടിയെ സ്വാഗതം ചെയ്ത ധനമന്ത്രി തോമസ് ഐസക് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ അതിനെതിരായി. 6000 കോടിയുടെ വരുമാനമുണ്ടാകുമെന്നും മിച്ച ബഡ്ജറ്റ് അവതരിപ്പിക്കുമെന്നുമാണ് അദ്ദേഹം നേരത്തെ പറഞ്ഞത്. സംസ്ഥാനത്ത് ട്രഷറി അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. സ ര്‍ക്കാരിന്റെ അപക്വമായ സാമ്പത്തിക നയങ്ങളും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് ഇതിന് കാരണം. ഓഖി ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കാന്‍ പോലും സര്‍ക്കാരിനായില്ല. കഴിഞ്ഞ സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് വേണ്ടി നടപ്പാക്കാന്‍ തീരുമാനിച്ച ഇന്‍ഷ്വറന്‍സ് പദ്ധതി ഫയലില്‍ ഉറങ്ങുകയാണ്. പെന്‍ഷകാരോടുള്ള ഇടതു സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ കെഎസ്എസ്പിഎ ഒരുമിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ദുര്‍ബലപ്പെടുന്ന സിപിഎമ്മിന് ബംഗാളില്‍ ഇനി ഉയര്‍ന്നു വരാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്‍മാന്‍ വികെ ശ്രീകണ്ഠന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ സി വേലായുധന്‍, സിവി ബാലചന്ദ്രന്‍, അയത്തില്‍ തങ്കപ്പന്‍, വിഎസ് വിജയരാഘവന്‍, വിസി കബീര്‍, ഡി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top