സംഘപരിവാരം ഫാഷിസത്തിന്റെ നേര്‍രൂപം: എ എസ് സൈനബ

പെരുമ്പാവൂര്‍: ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഫ്രാങ്കോയുടെയും ചരിത്രം അന്വേഷിക്കാത്ത വിധം ഇന്ത്യയില്‍ സംഘപരിവാരം ഫാഷിസത്തിന്റെ നേര്‍രൂപമായിരിക്കുകയാണെന്ന് എ എസ് സൈനബ.
വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഫാഷിസ്റ്റ് വാഴ്ചക്കാലത്തെ സ്ത്രീ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്  ദേശീയ അധ്യക്ഷയുമായ എ എസ് സൈനബ— ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സഫ റസിഡന്‍സിയില്‍ നടന്ന സെമിനാറില്‍ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സനിത നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ഇര്‍ഷാന ഷനോജ്, സെക്രട്ടറി സുനിത നിസാര്‍, വൈസ് പ്രസിഡന്റുമാരായ ബാബിയ ടീച്ചര്‍, ബിന്ദു വില്‍സണ്‍, റുമിന ജബ്ബാര്‍, ബുഷറ മുഹമ്മദ്, ഹഫ്‌സീന നിഷാദ്, സുജീന സുല്‍ഫി, സീനത്ത് സക്കറിയ, സുനിതാ അലിയാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top