സംഘപരിവാരം നിയമത്തേയും സൈന്യത്തേയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു: എ സഈദ്

മഞ്ചേരി: നിയമ സംവിധാനത്തേയും സൈന്യത്തേയും വരുതിയിലാക്കുന്ന സംഘപരിപാര സമീപനം രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് അംഗം എ സഈദ്. ഇരകള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കാനാണ് ഫാഷിസ്റ്റു ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമാണ് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനമെന്നും അദ്ദേഹം പറഞ്ഞു. ‘ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുന്‍പേ’ എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പുല്‍പ്പറ്റ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിവിഷന്‍ സെക്രട്ടറി ഷൗക്കത്ത് മുത്തനൂര്‍ അധ്യക്ഷത വഹിച്ചു. ചെറി ചെറുപുത്തൂര്‍(വെല്‍ഫെയര്‍ പാര്‍ടി), അഷ്‌റഫ് പുല്‍പ്പറ്റ(പിഡിപി), അബ്ദു ല്‍ റഷീദ് (എസ്ഡിപിഐ), സി കെ അബൂബക്കര്‍, കെ പി അബൂബക്കര്‍ മുത്തനൂര്‍, അലി കണ്ണിയന്‍, അബ്ദുല്‍ ഗഫൂര്‍, നാസര്‍ പുല്‍പ്പറ്റ സംസാരിച്ചു.

RELATED STORIES

Share it
Top