സംഘടനാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗങ്ങള്‍ സജീവംകാലടി: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായി. ബ്ലോക്ക്, മണ്ഡലം തലങ്ങളിലാണ് എ,ഐ രഹസ്യയോഗങ്ങള്‍ നടക്കുന്നത്. എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, പാര്‍ട്ടി നേതാക്കളുമാണ് യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ വരെ തിരഞ്ഞെടുപ്പും അതിനു മുകള്‍തലങ്ങളില്‍ സമവായവും എന്നാണ് ധാരണ. എന്നാല്‍ ഗ്രൂപ്പില്ലാത്തവരും നിഷ്്പക്ഷരുമായ പ്രവര്‍ത്തകരെല്ലാം ഈ ധാരണയ്‌ക്കെതിരാണ്. ഉന്നത നേതാക്കള്‍ വരുന്നിടത്ത് സമവായമായാല്‍ താഴെ തട്ടിലുള്ളവര്‍ക്ക് നേതാക്കളുമായി ബന്ധമുണ്ടാകില്ലെന്നും ഇത് ശരിയല്ലെന്നുമാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ എ വിഭാഗം മേല്‍കൈ നേടിയത് ഐ വിഭാഗത്തിന് വലിയ ആഘാതമാണുണ്ടാക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അത്തരം വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണമെന്നും എന്തുവില കൊടുത്തും പ്രധാന സ്ഥാനങ്ങളില്‍ ഐ വിഭാഗക്കാര്‍ ജയിക്കുന്ന സ്ഥിതിയുണ്ടാവണമെന്നുമാണ് രഹസ്യയോഗ തീരുമാനം.

RELATED STORIES

Share it
Top