സംഘടനകളുടെ പ്രതിഷേധ സംഗമവും ബീഫ് വിതരണവുംകുറ്റിയാടി: കശാപ്പ് നിരോധനത്തിനെതിരെ വിവിദ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്റ്റ് കുറ്റിയാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമവും ബീഫ് വിതരണവും നടത്തി. കേന്ദ്ര സര്‍ക്കാരും പരിസ്ഥിതി മന്ത്രാലയവും പ്രഖ്യാപിച്ച കന്നുകാലി നിയമം ജനദ്രോഹവും ക്ഷീരകര്‍ഷകര്‍ക്കെതിരാണെന്നും സംഗമം ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ജസീല്‍ കുറ്റിയാടി അധ്യക്ഷത വഹിച്ചു.പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റ ബീഫ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് കെഎസ്‌യു നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് ബീഫ് വിളമ്പി പ്രതിഷേധിച്ചു. പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി പി കെ അനൂപ് ഉദ്ഘാടനം ചെയ്തു. സുഹൈ ല്‍ കണ്ണിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ കിഴക്കയില്‍, അര്‍ജുന്‍കറ്റയാട്ട്, റംഷാദ് പാണ്ടിക്കോട്, ഷാജഹാന്‍ കാരയാട്, മുആദ് നരി നട സംബന്ധിച്ചു.

RELATED STORIES

Share it
Top