സംഘം ചേര്‍ന്ന് പീഡനം: രണ്ടുപേര്‍ റിമാന്‍ഡില്‍

താമരശ്ശേരി: 18 കാരിയെ ലൈം ഗിക പീഡനത്തിനിരയാക്കി ഗ ര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി റിമാ ന്റില്‍. കൊടുവള്ളി ഉളിയാടന്‍ കുന്ന്് മുഹമ്മദലികോയ(26), ഒളവണ്ണ ആസ്യ മന്‍സിലില്‍  മുസ്്തഫ (20)എന്നിവരെയാണ് താമരശ്ശേരി കോടതി റിമാന്റ് ചെയ്തത്. സംഭവത്തില്‍ കൊടുവള്ളിയില്‍ വാടകക്ക് താമസിക്കുന്ന കൊപ്പം സ്വദേശിയായ അഷ്‌റഫ് അലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ചേളാരി സ്വദേശിനിയായ 18 കാരിയെ കഴിഞ്ഞ ദിവസം കൊടുവള്ളയിലെ മാതാവിന്റെ വീട്ടില്‍ വെച്ച് കാണാതായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കൊടുവള്ളിയില്‍ ടൈലറിംഗ് പഠിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സ്വകാര്യ ബസ്സിലെ ജീവനക്കാരനായ ഷബിന്‍ലാല്‍ തന്നെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയെന്നും ഇവര്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ കൊടുവള്ളി പോലിസില്‍ പരാതി നല്‍കി.
സംഭവത്തില്‍ കൊടുവള്ളിയില്‍ വാടകക്ക് തമസിക്കുന്ന കൊപ്പം സ്വദേശിയായ അഷ്‌റഫ് അലിയെ കേസന്വേഷിക്കുന്ന താമരശ്ശേരി ഡി വൈഎസ്പി പി സി സജീവന്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് മറ്റ് രണ്ട് പ്രതികള്‍ പിടിയിലായത്.
കോഴിക്കോട് സെഷന്‍സ്  കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതാവുകയും പിറ്റേ ദിവസം സുഹൃത്തിനൊപ്പം രാമനാട്ടുകരയില്‍ കണ്ടെത്തുകയുമായിരുന്നു.ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് ഒരു വര്‍ഷത്തോളമായുള്ള പീഡനവും ഗര്‍ഭിണിയായതും പെണ്‍കുട്ടി പുറത്തു പറഞ്ഞത്. സംഭത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു.

RELATED STORIES

Share it
Top