സംഗീതജ്ഞന്‍ രമേശ് നാരായനെ ആദരിക്കാന്‍ ദുബയില്‍ വന്‍ സംഗീത നിശ

ദുബയ്: ഹിന്ദുസ്ഥാനി സംഗീതജ്ഞാന്‍ രമേശ് നാരായണന്റെ 30 വര്‍ഷത്തെ സംഗീത യാത്രാ ആഘോഷം ഗംഭീരമാക്കാന്‍ നിരവധി പ്രമുഖര്‍ ദുബയിലെത്തുന്നു. പ്രമുഖ ഗായകരായ എസ്പി. ബാലസുബ്രമണ്യം, കെ.ജെ. യേശുദാസ്, കെ.എസ്.ചിത്ര, ശ്രീനിവാസ്, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, മധുശ്രീ, മഞ്ജരി, ശിവമണി, സ്റ്റീഫന്‍ ദേവസ്സി, രാജേഷ് വൈദ്യ, ഉസ്താദ് ദില്‍ഷാദ് ഖാന്‍ അടക്കമുളള നൂറോളം കലാകാരന്‍മാര്‍അടുത്ത മാസം 9ന് ദുബയ് എത്തിസലാത്ത് അക്കാഥമിയില്‍ നടത്തുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയാളം, തമിഴ്, ഹിന്ദി, ഉറുദു, അറബി ഭാഷകളിലായി 5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത വിരുന്നില്‍ കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയധികം ഗായകര്‍ പങ്കെടുക്കുന്ന ദുബയിലെ ആദ്യത്തെ സംഗീത പരിപാടിയായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വിനോദ് നമ്പ്യാര്‍, ബിജു കോശി, എല്‍ദോ അബ്രഹാം, ശുഭ ഹരിപ്രസാദ്, രാജു പയ്യന്നൂര്‍, സഞ്ജീവ് മേനോന്‍, ഗായിക മധുശ്രീ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top