ഷോപ്പ്‌സ് ആക്ട്: ഇനി തൊഴിലാളികള്‍ പണിയെടുത്തു ചാാാവും: വിജി
kalyan-silks-workers


viji amtu


   അഭിമുഖം: വിജി/ടി.കെ സബീന


കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് വന്‍ചര്‍ച്ചയായിരിക്കുകയാണ്. ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളില്‍ വന്‍ മാറ്റമാണ് കൊണ്ടുവരുന്നത്. സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് ബദലായി നിയമം രൂപീകരിക്കുന്നതിന്റെ ആലോചനഘട്ടത്തിലാണ് സര്‍ക്കാര്‍.


വിവിധ ദേശീയ തൊഴിലാളി സംഘടനകളുമായി ഇക്കാര്യത്തില്‍ നിലവില്‍ ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടായിട്ടില്ല. ബില്ല് ചര്‍ച്ച പോലും വേണ്ടാതെ തള്ളണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. രാജ്യത്ത് നിക്ഷേപസാഹചര്യം അനുകൂലമാക്കുന്നതിനാണത്രെ പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍,സ്ഥാപനങ്ങളുടെ തുറക്കലും അടയ്ക്കലും,ലേബര്‍ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധന,വനിതകളുടെ ജോലി, തൊഴില്‍ സമയം എട്ടുമണിക്കൂറില്‍ നിന്ന് ഒമ്പത് മണിക്കൂറാക്കി ഉയര്‍ത്തുക,അവധി ദിനം വെട്ടിച്ചുരുക്കുക തുടങ്ങി നിരവധി തൊഴിലാളി വിരുധ നിര്‍ദേശങ്ങളാണ് കരടിലുള്ളത്.മുതലാളിമാരെ മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് . പണാധിപത്യത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാരായതുകൊണ്ട് ബിസിനസ്സുകാരോടുള്ള കമ്മിറ്റ്‌മെന്റ് നടപ്പാക്കുകയാണ് . പണാധിപത്യത്തിലൂടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമില്ല. കടുത്ത തൊഴിലാളിവിരുധ നിര്‍ദേശങ്ങളാണ് ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സംബന്ധിച്ച ബില്ലിലുള്ളത്.


കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനെ എങ്ങിനെ നോക്കിക്കാണുന്നു?


ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, മുതലാളിമാരെ മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് . പണാധിപത്യത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാരായതുകൊണ്ട് ബിസിനസ്സുകാരോടുള്ള കമ്മിറ്റ്‌മെന്റ് നടപ്പാക്കുകയാണ് . പണാധിപത്യത്തിലൂടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമില്ല. കടുത്ത തൊഴിലാളിവിരുധ നിര്‍ദേശങ്ങളാണ് ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സംബന്ധിച്ച ബില്ലിലുള്ളത്. നിലനില്‍ക്കുന്ന നിയമങ്ങള്‍ പോലും ഇപ്പോള്‍ പ്രാബല്യത്തിലില്ല.


kalyan-sarees-workers-strik


അവകാശങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യേണ്ട സ്ഥിതിയുള്ളപ്പോഴാണ് തൊഴിലാളിയെ വെറും യന്ത്രങ്ങളായി മാത്രം കാണുന്നതരത്തിലുള്ള ബില്ലാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്‌.
ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരും. മോഡി സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍ മാത്രമെ തൊഴിലാളിയ്ക്ക് ഭാവിയില്‍ എന്തെങ്കിലും പ്രതീക്ഷയുള്ളൂ.


ഈ സര്‍ക്കാരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. പുതിയ നിര്‍ദേശങ്ങളോടെ നിയമം പാസാക്കിയാല്‍ കടുത്ത ദുരിതമായിരിക്കും ഫലം.


അടുത്ത പേജില്‍,


തൊഴിലാളികളെ പിഴിഞ്ഞിട്ട് വേണോ രാജ്യം വികസിക്കാന്‍? തൊഴിലാളികള്‍ മുഴുവന്‍ നരകിക്കുന്ന അവസ്ഥയാണ് വരുന്നത്. നിങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്‌തോളൂ എന്ന് ആഹ്വാനം ചെയ്യുന്ന ലൈസന്‍സാണിത്. അടിമകളാണ് തൊഴിലാളികളെന്ന് നിലവിലെ അവസ്ഥകളില്‍ നിന്ന് തന്നെ ബോധ്യപ്പെടുന്നുണ്ട്. ഇതിന് അടിവരയിടുകയാണ് കേന്ദ്രസര്‍ക്കാര്‍ .textails-workerഈ ബില്ല് തൊഴിലാളിയെ എങ്ങിനെ ബാധിക്കും?1960ലെ ആക്ട് പ്രകാരം നിലവില്‍ തൊഴിലാളി നാലുമണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കുന്നുണ്ട്. പിരിച്ചുവിട്ടാല്‍ തൊഴിലാളിയ്ക്ക് പരാതിപ്പെടാം.രഹസ്യമായാണ് പരാതികളന്വേഷിക്കാനും മറ്റും ലേബര്‍ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കേണ്ടത്(എന്നാല്‍ രഹസ്യമായി അവര്‍ മുതലാളിയെ അറിയിച്ചാണ് വരാറ്). എന്നാല്‍ ഈ നിയമങ്ങളെല്ലാം തന്നെ കടലാസില്‍ ഉറങ്ങുകയാണ്. നിയമപ്രകാരം ലഭിക്കുന്ന അവകാശങ്ങള്‍ക്കായി തൊഴിലാളികള്‍ പോരാടേണ്ട സ്ഥിതിയാണുള്ളത്.

ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ തൊഴിലാളികള്‍ക്ക് നിശ്ചിതസമയത്ത് ഭക്ഷണം കഴിക്കാന്‍ പോലും അനുവാദമില്ല. ഒരു കസ്റ്റമര്‍ വന്നാല്‍ അവര്‍ വൈകീട്ടാണ് പോകുന്നതെങ്കില്‍ അതുവരെ തൊഴിലാളിയ്ക്ക് ഭക്ഷണം കഴിക്കാനോ ,മൂത്രമൊഴിക്കാന്‍ പോകാന്‍പോലും സാധിക്കില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യനായി പോലും ഈ മേഖലയില്‍ തൊഴിലാളിയെ കരുതുന്നില്ല.supermarketഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് തൊഴിലാളിയെ പിഴിഞ്ഞ് ചൂഷണം ചെയ്യാന്‍ സര്‍ക്കാര്‍ ഈ പുതിയ ബില്ലിലൂടെ മുതലാളിയ്ക്ക് ലൈസന്‍സ് നല്‍കുന്നത്. പുതിയ ബില്ലനുസരിച്ച് ലേബര്‍ഡിപ്പാര്‍ട്ട്‌മെന്റിന്റെ അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ഉടമയെ പരസ്യമായി അറിയിച്ചിരിക്കണം. തൊഴില്‍ സമയം ദീര്‍ഘിപ്പിക്കുന്നതും,വിശ്രമം വെട്ടിച്ചുരുക്കുന്നതും ,അവധി നിഷേധിക്കുന്നതും തൊഴിലാളിയെ രോഗിയാക്കുകയും മരണത്തിലേക്ക് എത്തിക്കുകയും ചെയ്യും.കടുത്ത തൊഴിലാളി വിരുധ നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്.
ബില്ല് സംബന്ധിച്ച് മറ്റു തൊഴിലാളി സംഘടനകളുടെ നിലപാടെന്താണ്?ഈ വിഷയത്തില്‍ ക്രിയാത്മകമായി ഇടപ്പെടാന്‍ ദേശീയ സംഘടനകള്‍ക്കെ സാധിക്കൂ. ഞങ്ങള്‍ക്കൊക്കെ പിന്തുണയ്ക്കാനും അവര്‍ക്ക് പിന്നില്‍ അണിചേരാനേ സാധിക്കൂ. ദേശീയസംഘടനകളൊന്നും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് മനസിലായത്. ഇപ്പോഴെങ്കിലും അവര്‍ കണ്ണുതുറക്കണം. അല്ലാതെ നിയമമായി കഴിഞ്ഞിട്ട് ബന്ദും ഹര്‍ത്താലും നടത്തുന്നതിനോട് യോജിപ്പില്ല.

വ്യാപര മേഖലയിലെ നയങ്ങളും ചട്ടങ്ങളും എളുപ്പമാക്കിയാലേ നിക്ഷേപകരെ ആകര്‍ഷിക്കാനാകൂ എന്നാണല്ലോ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്?

തൊഴിലാളികളെ പിഴിഞ്ഞിട്ട് വേണോ രാജ്യം വികസിക്കാന്‍? തൊഴിലാളികള്‍ മുഴുവന്‍ നരകിക്കുന്ന അവസ്ഥയാണ് വരുന്നത്. നിങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്‌തോളൂ എന്ന് ആഹ്വാനം ചെയ്യുന്ന ലൈസന്‍സാണിത്. അടിമകളാണ് തൊഴിലാളികളെന്ന് നിലവിലെ അവസ്ഥകളില്‍ നിന്ന് തന്നെ ബോധ്യപ്പെടുന്നുണ്ട്. ഇതിന് അടിവരയിടുകയാണ് കേന്ദ്രസര്‍ക്കാര്‍ .
 (ലേഖിക തേജസ് സബ്എഡിറ്ററാണ്‌)

RELATED STORIES

Share it
Top