ഷൈലജ ചെറുവോട്ട് ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌

പേരാമ്പ്ര: കോണ്‍ഗ്രസ്സിലെ ഷൈലജ ചെറുവോട്ടിനെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിലെ വി കെ സുമതിയെ ഒമ്പതിന് എതിരെ 10 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷൈലജ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് മുന്നണി ധാരണ പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ കെ ആയിഷ രാജിവെച്ച ഒഴിവിലേക്ക് 19-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷൈലജയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു. റിട്ടേണിംഗ് ഓഫീസറായ ചങ്ങരോത്ത് കൃഷിഭവന്‍ ഓഫീസര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് എന്‍ പി വിജയന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് കെ കെ ആയിഷ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ഇ ടി സരീഷ്, വി കെ സുമതി, സഫിയ പടിഞ്ഞാറയില്‍, അംഗങ്ങളായ മൂസ്സ േകാത്തമ്പ്ര, കെ കെ ലീല, ഇ സി ശാന്ത, എം കെ ഫാത്തിമ, കെ പി ജയേഷ്, പി സി കുഞ്ഞിക്കണ്ണന്‍, എന്‍ എസ് നിധീഷ് സംസാരിച്ചു

RELATED STORIES

Share it
Top