ഷെല്‍ട്ടര്‍ ഹോം പീഡനം; മുന്‍ മന്ത്രിയുടെ ഭര്‍ത്താവിന് വാറന്റ്്

പട്‌ന: ബിഹാര്‍ മുന്‍ സാമൂഹികക്ഷേമ മന്ത്രി മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്‌ക്കെതിരേ ബിഹാര്‍ പോലിസിന്റെ അറസ്റ്റ് വാറന്റ്. സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ 44 പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനും പീഡനത്തിനും ഇരയായെന്ന ആരോപണത്തെ തുടര്‍ന്നാണ് അറസ്റ്റ്. ആഗസ്ത് 17ന് ഇവരുടെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ 50ല്‍ അധികം വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ബഗുസരായി പോലിസ് സൂപ്രണ്ട് ആതിഥ്യകുമാറാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പീഡനക്കേസിലെ മുഖ്യ ആസൂത്രകന്‍ ബ്രജേഷ് ഠാക്കൂറുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ബിഹാര്‍ സാമൂഹികക്ഷേമ മന്ത്രിയായ മഞ്ജു വര്‍മ പദവി രാജിവച്ചത്.

RELATED STORIES

Share it
Top