ഷൂട്ടിങിനിടെ ജിറാഫിന്റെ ആക്രമണം; സംവിധായകന്‍ കൊല്ലപ്പെട്ടു

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ കാര്‍ലോസ് കാര്‍വാലോ സിനിമാ ചിത്രീകരണത്തിനിടെ ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പുര്‍ടില്‍ ഗ്ലെന്‍ ആഫ്രിക് എന്ന സ്വകാര്യ വന്യജീവി പാര്‍ക്കിലാണ് സംഭവം. ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് ഏതാണ്ട് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ച കാര്‍ലോസ് തലയടിച്ചു നിലത്തു വീഴുകയായിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കാര്‍ലോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ധാരാളം ജിറാഫും മാനുകളും ഉള്ള സ്ഥലമാണ് ഷൂട്ടിങിനായി തിരഞ്ഞെടുത്തത്.
ചിത്രീകരണത്തിനു വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ജിറാഫ് സംവിധായകനെ ആക്രമിച്ചത്. ഓടിവന്ന ജിറാഫ് സംവിധായകനെ തലകൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ജീവിയാണ് ജിറാഫ്.

RELATED STORIES

Share it
Top