ഷുഹൈബ് വധകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. പലായോട് സ്വദേശി സംഗീതിനെയാണ് ്അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്നലെ സിപിഎം പ്രവര്‍ത്തകരായ പേരൂര്‍ പാലയോട്ടെ കെ സഞ്ജയ് (23), കെ രജത്ത് (24) എന്നിവരെയാണ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സിഐ എ വി ജോണ്‍ എന്നിവര്‍ ചേര്‍ന്നു പിടികൂടിയിരുന്നു.സഞ്ജയ് ആണ് കൊലയാളിസംഘത്തിന്റെ കൈവശമുണ്ടായ ബോംബുകള്‍ ഒളിപ്പിക്കാന്‍ സഹായിച്ചത്. ശുഹൈബും സംഘവും തട്ടുകടയിലുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം കൊലയാളിസംഘത്തിനു വിവരങ്ങള്‍ കൈമാറിയത് രജത്താണ്.
സഞ്ജയിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മട്ടന്നൂരിനടുത്ത വെള്ളപറമ്പിലെ ക്രഷറിന് സമീപത്തു നിന്ന് രണ്ട് ഐസ്‌ക്രീം ബോംബുകളും പാലയോട്-വെള്ളപ്പറമ്പ് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബും കണ്ടെടുത്തു. ഗൂഢാലോചന, ആയുധം ഒളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തി.

RELATED STORIES

Share it
Top