ഷുഹൈബ് വധം: ആയുധം ഒളിപ്പിച്ചയാള്‍ ഉള്‍പ്പെടെ രണ്ടു സിപിഎമ്മുകാര്‍ അറസ്റ്റില്‍

മട്ടന്നൂര്‍: ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റു ചെയ്തു. തെരൂര്‍ പാലയോട് സ്വദേശികളായ കെ.രജത് (22), കെ.സഞ്ജയ് (24) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എ.വി.ജോണും സംഘവും ചേര്‍ന്നു അറസ്റ്റു ചെയ്തത്.


മറ്റൊരാളെ കൂടിയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചത് സഞ്ജയ് ആണെന്ന് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്.

RELATED STORIES

Share it
Top