ഷുഹൈബ് വധം; ആകാശ് തില്ലങ്കേരി പാര്‍ട്ടിക്കാരന്‍ തന്നെയെന്ന് പി ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി   സി.പി.ഐ.എം അംഗമാണെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.


ആകാശ് പാര്‍ട്ടി അംഗമല്ലെന്ന് ഞങ്ങളാരും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍, ഷുഹൈബ് വധക്കേസില്‍ ആകാശിന് പങ്കുണ്ടോയെന്ന കാര്യം പാര്‍ട്ടി അന്വേഷിക്കും.  പോലിസിന്റെ അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കും. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് ജയരാജന്‍  പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമരനാടകം തുടരാന്‍ വേണ്ടിയാണ് യുഡിഎഫ് ഇന്ന് സര്‍വകക്ഷിയോഗം ബഹിഷ്‌കരണ നാടകം നടത്തിയത്. അങ്ങേയറ്റം പരിഹാസ്യമായ നാടകമാണത്.  ഇതിന് കൂടെക്കൂടാന്‍ മുസ്‌ലിം ലീഗും ചേര്‍ന്നത് പരിതാപകരമാണെന്നും ജയരാജന്‍ പറഞ്ഞു.

RELATED STORIES

Share it
Top