ഷിെഗല്ലാ സംശയം; ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു

താമരശ്ശേരി: ഷിഗെല്ലാ വയറിളക്കമെന്നു സംശയിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു. പുതുപ്പാടി വള്ള്യാട് തലക്കുന്നുമ്മല്‍ തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ (രണ്ട്) ആണ് മരിച്ചത്. ഇരട്ട സഹോദരന്‍ സയാന്‍ തീവ്ര പരിചരണത്തിലാണ്. ഷിഗെല്ല മൂലമാണ് മരണമെന്നു സ്ഥിരീകരിച്ചിട്ടില്ല. അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രമാണ് കാരണമെന്ന അധികൃതര്‍ പറഞ്ഞു. മാതാവ്: ഖമറുന്നിസ, സഹോദരി: തന്‍ഹ.

RELATED STORIES

Share it
Top