ഷിരൂര്‍ മഠാധിപതിയുടെ മരണം: യുവതി കസ്റ്റഡിയില്‍

മംഗളൂരു/ഉഡുപ്പി: ഷിരൂര്‍ മഠത്തിലെ ശ്രീലക്ഷ്മിവാര്‍ തീര്‍ത്ഥസ്വാമിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്വാമിയുടെ അടുപ്പക്കാരി കസ്റ്റഡിയില്‍. ബുര്‍ഖ ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വാമിയുടെ അടുപ്പക്കാരിയായ രമ്യാ ഷെട്ടിയെ അധികൃതര്‍ പിടികൂടിയത്. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച പോലിസ് ചോദ്യം ചെയ്ത നിരവധി പേരില്‍ പ്രമുഖയാണ് രമ്യാ ഷെട്ടി. വിവാഹമോചിതയും അഞ്ചു വയസ്സായ ആണ്‍കുഞ്ഞുമുള്ള രമ്യ മഠത്തില്‍ സജീവമായി പങ്കെടുക്കുന്നയാളാണ്.

RELATED STORIES

Share it
Top