ഷാഹിദ കമാലിന് നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

പത്തനാപുരം(കൊല്ലം): ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗത്തെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തലവൂര്‍ കുര പാറവിള വീട്ടില്‍ ഷാജി(41)യെയാണ് കുന്നിക്കോട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസിലെ അഞ്ചാംപ്രതിയാണ്.
കോണ്‍ഗ്രസ് തലവൂര്‍ കുര ബൂത്ത് പ്രസിഡന്റും ഐഎന്‍ടിയുസി തലവൂര്‍ മണ്ഡലം പ്രസിഡന്റുമാണ് പിടിയിലായ ഷാജി. മുഖ്യപ്രതികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ സൂര്യനാഥ്, പ്രയിസണ്‍, ഗോപിക്കുട്ടന്‍, ടോംസി എന്നിവര്‍ ഒളിവിലാണ്. വനിതാ കമ്മീഷനംഗം കൊല്ലം കരിക്കോട് അഫ്‌സല്‍ കോട്ടേജില്‍ ഷാഹിദ കമാലിനും ഡ്രൈവര്‍ കരിക്കോട് നിഥിന്‍ മന്ദിരത്തില്‍ നിഥിനും തിങ്കളാഴ്ച രാവിലെയാണ് മര്‍ദനമേറ്റത്. കൊട്ടാരക്കര-പത്തനാപുരം മിനിഹൈവേയില്‍ തലവൂര്‍ നടുത്തേരിയിലുള്ള കോണ്‍ഗ്രസ് ഭവന് മുമ്പില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാതി രാഷ്ട്രീയ പകപോക്കലായിരുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ മറുപടി.

RELATED STORIES

Share it
Top