ഷാഹിദ് ഖാന്‍, ഇംറാന്‍ ഖാന്‍ എന്നിവരുടെ പത്രിക തള്ളി

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി, പ്രതിപക്ഷ നേതാവ് ഇംറാന്‍ ഖാന്‍, മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫ് എന്നിവരുടെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇംറാന്‍ ഖാനും അബ്ബാസിയും സത്യവാങ്മൂലങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് പത്രിക തള്ളിയത്.
മല്‍സരിക്കാന്‍ വിലക്കുള്ളതിനാലാണ് മുശര്‍റഫിന്റെ പത്രിക തള്ളിയത്. പത്രിക സമര്‍പ്പിക്കാന്‍ 10 ദിവസം കൂടി അവശേഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top