ഷാര്‍ജ രാജ്യാന്തര പുസ്തക മേള ഒക്ടോബര്‍ 31 ന് ആരംഭിക്കും

ഷാര്‍ജ: ലോകത്തിലെ പ്രധാനപ്പെട്ട പുസ്തക മേളകളിലൊന്നായ 37 മത് ഷാര്‍ജ രാജ്യാന്തര പുസ്ത മേള അടുത്ത മാസം 31 ന് ആരംഭിക്കും. ലോക പ്രശസ്ഥ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും സാംസ്‌ക്കാരിക നായകരും പങ്കെടുക്കുന്ന മേള നവംമ്പര്‍ 10 വരെ നീണ്ട് നില്‍ക്കും. ചര്‍ച്ചകളും, സംവാദങ്ങളും സാഹിത്യ സെമിനാറുകളും കവിയരങ്ങുകളും കൊണ്ട് ആവേശം ഉണര്‍ത്തുന്ന ചടങ്ങില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക സാംസ്‌ക്കാരിക പ്രദര്‍ശനും അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഷകളില്‍ നിന്നായി ആയിരത്തിലധികം പ്രസാധര്‍ പങ്കെടുക്കുന്ന പുസ്തക മേളയില്‍ ലക്ഷ കണക്കിന് സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്നും നിരവധി പ്രസാധകര്‍ പുസ്തക മേളക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രചോദനമാണ് ഷാര്‍ജ പുസ്ത മേളയെ ലോക പ്രസിദ്ധ പ്രദര്‍ശനമാക്കി ഉയര്‍ത്തിയത്.

RELATED STORIES

Share it
Top