ഷാര്‍ജ പുസ്തക മേളയില്‍ 31 ന് ആരംഭിക്കും ഇന്ത്യയില്‍ നിന്ന് കരണ്‍ താപ്പറുടക്കം നിരവധി പ്രമുഖര്‍

ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തക മേള ഈ മാസം 31 ന് ആരംഭിക്കും. 31 മത് പുസ്തക മേളയില്‍ ജപ്പാനെ മുഖ്യാഥിതിയായി ആദരിക്കുമെന്ന് ഷാര്‍ജ ബുക്ക് അഥോറിറ്റി മേധാവി അഹമ്മദ് അല്‍ അമീരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നോബേല്‍ സമ്മാന ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഹറൂകി മുറുകാമി, അമേരിക്കന്‍ സാമൂഹിക പ്രവര്‍ക്കനും പ്രമുഖ അഭിബാഷകനുമായ ജെയിംസ് പാര്‍ക്കിന്‍സണ്‍, നൈജീരിയന്‍ എഴുത്തുകാരന്‍ ചെക്കുവോ ഓഫില്‍, ബ്രിട്ടനിലെ പുരസ്‌ക്കാര ജേതാവായ സോഷ്യല്‍ മീഡിയ എഡിറ്റര്‍ എമ്മ ഗാനോന്‍, ദക്ഷിണാഫ്രിക്കയില്‍ കോമഡി എഴുത്തുകാരി ലൗറീന്‍ ബ്യൂക്കസ് തുടങ്ങിയ ലോക പ്രശസ്തരായ വ്യക്തിത്വങ്ങള്‍ 11 ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഇന്ത്യയില്‍ നിന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കരണ്‍ താപ്പര്‍, പ്രമുഖ സിനിമാ നടനും സംവിധാകയകനുമായ പ്രകാശ് രാജ്, പ്രമുഖ പ്രചോദന പ്രാസഗിംകനായ ഗൗര്‍ ഗോപാല്‍ ദാസ്, യൂട്യൂബ് പ്രവര്‍ത്തക ലില്ലി സിംങ്, നടിയും എഴുത്തുകാരിയുമായ സോഹ അലി ഖാന്‍, വ്യാമയാന പരിശീലകയും എഴുത്തുകാരിയുമായ നന്‍ജീത് ഹിരാനി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പുസ്തക മേളയില്‍ വായനക്കാരുമായി സംവദിക്കും. കേരളത്തില്‍ നിന്നും പ്രമുഖ എഴുത്തുകാരായ ദീപ നിഷാന്ത്, യു.കെ കുമാരന്‍, മനു എസ് പിള്ള, കെ.വി. മോഹന്‍ കുമാര്‍, സിസ്റ്റര്‍ ജെസ്മി, സന്തോഷ് അച്ചിക്കാനം, കവികളായ അന്‍വര്‍ അലി, പി.രാമന്‍, വ്യവസായി കെ.വി. ശംസുദ്ദീന്‍ എന്നിവരും പങ്കെടുക്കും.

RELATED STORIES

Share it
Top