ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഭരണ മുന്നണിക്ക് കനത്ത പരാജയം

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്, മുസ്ലിംലീഗ് അനുഭാവികള്‍ നേതൃത്വം നല്‍കുന്ന മുന്നണി ഭരണം പിടിച്ചെടുത്തു. ജോണ്‍സണ്‍ ഇ.പി, അബ്ദുല്ല മല്ലിച്ചേരി, കെ.ബാലകൃഷ്ണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോണ്‍സണ്‍ 261 വോട്ടിനാണ് വിജയിച്ചത്. ജനറല്‍ സിക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച അബ്ദുല്ല മല്ലിച്ചേരി 5 വോട്ടിനാണ് അഡ്വ വൈ.എ. റഹീമിനെ പരാജയപ്പെടുത്തിയത്. ട്രഷറര്‍ സ്ഥാനത്തേക്ക് കെ. ബാലകൃഷ്ണന്‍ 147 വോട്ടിന് വിജയിച്ചു. വൈസ് പ്രസിഡന്റായി് മുഹമ്മദ് ജാബിറും, ജോ. സിക്രട്ടറിയായി അഡ്വ. സന്തോഷ് കെ നായരും ജോ.ട്രഷററായി മുരളീധരനും തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ മനാഫ്, ഹരിലാല്‍, അബ്ദുല്‍ ജാബിര്‍ ടി.പി, അബ്രഹാം ചാക്കോ, അയജകുമാര്‍ എസ് പിള്ള, മുഹമ്മദ് ജാഫര്‍ പി.കെ, പാടി മാധവന്‍ നായര്‍ എന്നിവര്‍ നിര്‍വ്വാഹക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top