ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം 10 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദ്ദേശം നല്‍കി. വിദേശികളടക്കമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും വേതനം വര്‍ദ്ധിപ്പിക്കുന്നതിനായി ഷാര്‍ജ സര്‍ക്കാര്‍ 600 ദശലക്ഷം ദിര്‍ഹമാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതലുള്ള കുടിശ്ശിക സഹിതമുള്ള വേതനമായിരിക്കും ജീവനക്കാര്‍ക്ക് ലഭിക്കുക.

RELATED STORIES

Share it
Top