ഷാപ്പ് വിരുദ്ധ സമിതി വീണ്ടും സമരം തുടങ്ങി

അമ്പലപ്പുഴ: പുന്നപ്രയില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ കള്ളു ഷാപ്പ് തിങ്കളാഴ്ച്ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത് പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥയ്ക്ക് വഴിതെളിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിയാനി  ബീച്ച് റോഡിലെ 64ാം നമ്പര്‍ കള്ള് ഷാപ്പാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.
ഷാപ്പുടമ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി എത്തി പോലീസിന്റെ സഹായത്തോടെയാണ് ഷാപ്പ് തുറന്നത്.ഇതേ തുടര്‍ന്ന് വൈദികര്‍ ഉള്‍പ്പെട്ട പുന്നപ്ര ഷാപ്പ് വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഷാപ്പിനു മുന്നില്‍ വീണ്ടും സമരം ആരംഭിയ്ക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് അടച്ച് പൂട്ടിയ ഷാപ്പാണ് വീണ്ടും തുറന്നത്. മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നുറ് കണക്കിന് സ്ത്രീകളും കുട്ടികളും വൈദികരും അടക്കമുള്ളവരാണ് ഇപ്പോള്‍ സമരത്തില്‍ പങ്കെടുക്കുന്നത്.
ഇവര്‍ ഷാപ്പിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുതല്‍ ഷാപ്പില്‍ മദ്യപിക്കുവാന്‍ എത്തുന്നവരെ തടയുമെന്ന് സമരക്കാര്‍ പറഞ്ഞു. ഷാപ്പില്‍ മദ്യപിക്കുവാന്‍ എത്തുന്നവര്‍ ലക്ക് കെട്ട് ഉടുതുണിയില്ലാതെ അഴിഞ്ഞാടുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കുവാന്‍ പറ്റാത്ത അവസ്ഥ മുന്‍ വര്‍ഷങ്ങളില്‍ സൃഷ്ടിച്ചിരുന്നു.ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ചാണ് മൂന്ന് വര്‍ഷം മുന്‍പ് സമരം തുടങ്ങിയിരുന്നത്.
പിന്നീട് ഷാപ്പ് അടച്ച് പൂട്ടി. ഇപ്പോള്‍ ഷാപ്പ് ഉടമ കോടതി ഉത്തരവുമായിട്ടാണ് എത്തിയിരിക്കുന്നത് .സംഘര്‍ഷം കണക്കിലെടുത്ത് പുന്നപ്ര എസ്സ് ഐ അനീഷ്, എ എസ്സ് ഐ സി ദ്ധീഖ് എന്നിവര്‍ ഉള്‍പ്പെട്ട വന്‍ പോലിസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പൂച്ചാക്കല്‍: വടുതല മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംങ് ക്ലബ്ബിന്റെ ‘ഗോള്‍ 2018’ ടൂര്‍ണമെന്റ് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top