ഷാഡോ പോലിസ് ചമഞ്ഞ യുവാവിനെ പിടികൂടി

കൊല്ലം: ഷാഡോ പോലിസ് ചമഞ്ഞ് മുണ്ടയ്ക്കലിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു.
കൂട്ടിക്കട സ്വദേശി ഷാജഹാന്‍ (35) ആണ് പിടിയിലായത്.ഇന്നലെ വൈകീട്ട് നാലോടെയാണ് മുടി നീട്ടി വളര്‍ത്തി മുണ്ടുടുത്തെത്തിയ യുവാവ് വ്യാപാര സ്ഥാപനങ്ങളില്‍ കയറി  ഭീഷണിപ്പെടുത്തിയത്. ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവരോട് സിഗററ്റ് ഉണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ ഷാഡോ പോലിസാണെന്നും സിഗററ്റ് എല്ലാം പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ടു. നിരവധി കടകളില്‍ കയറി ഇത്തരത്തില്‍ ഭീഷണി തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ ഷാഡോ പോലിസിന്ചുറ്റും കൂടി. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ലൈസന്‍സ് ഉയര്‍ത്തി കാട്ടിയ ശേഷം തിരികെ പോക്കറ്റില്‍ വെച്ചു. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

RELATED STORIES

Share it
Top