ഷഹബാസ് അഹമ്മദിന് സ്വീകരണം നല്‍കി

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ അണ്ടര്‍ 16 താരം ഷഹബാസ് അഹമ്മദിന് നാട് ഗംഭീര സ്വീകരണം നല്‍കി. ഇന്നലെ 1.30 ഓടെ മുംബൈ വഴി കരിപ്പൂരിലെത്തിയ താരത്തെ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല മുഹമ്മദ്, എന്‍എന്‍എംഎച്ച്എസ് അധ്യാപകരായ കെ മന്‍സൂര്‍ അലി, ഹരിദാസന്‍, ഉണ്ണികൃഷ്ണന്‍, ശ്വതേ, പ്രമീള, ദീപക് സതീശന്‍, സുധീര്‍ ബാബു, മാധവന്‍, പിടിഎ പ്രസിഡന്റ് രഞ്ജിത്, വൈസ് പ്രസിഡന്റ് ബീന തുടങ്ങിയവരും അരിമ്പ്രയിലെ നാട്ടുകാരും പിയര്‍ലസ് ക്ലബും ചേര്‍ന്ന് സ്വീകരിച്ചു. ക്വലാലംപൂരിലെ ഏഷ്യന്‍ കപ്പിന് ശേഷം ടീമിന് വിശ്രമം നല്‍കിയതോടെയാണ് താരം നാട്ടിലെത്തിയത്.
വൈകീട്ട് നാലോടെ ബിരിയപ്പുറത്തെ വീട്ടിലെത്തിയ ഷഹബാസിന് പി ഉബൈദുല്ല എംഎല്‍എ മധുരം നല്‍കി. ബിരിയപ്പുറം മൂത്തേടം ബഷീറിന്റെയും എന്‍ പി സൗദയുടേയും മകനാണ്.

RELATED STORIES

Share it
Top