ഷമേജിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചെന്നാരോപിച്ചു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധംകോഴിക്കോട് : മാഹിയില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ കെ.പി. ഷമേജിന്റെ പോസ്റ്റ്‌മോര്‍ട്ടം മനഃപൂര്‍വം വൈകിപ്പിച്ചെന്നാരോപിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നു രാവിലെ പത്തു മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹത്തിന്റെ  പോസ്റ്റ്‌മോര്‍ട്ടം  ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം വൈകിപ്പിക്കുകയായിരുന്നു എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.  വൈകീട്ടോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ഷമേജിന്റെ മൃതദേഹം വിലാപയാത്രയായി മാഹിയിലേക്കു കൊണ്ടുപോയി. ഇന്നു വൈകിട്ടാണു സംസ്‌കാരം നിശ്ചയിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top