ഷഫീഖിന്റെ വിയോഗം; അപകടത്തില്‍ പൊലിഞ്ഞത് കുടുംബത്തിന്റെ നെടുംതൂണ്‍

താമരശ്ശേരി: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് കുുംബത്തിന്റെ നെടും തൂണ്‍. ശനിയാഴ്ച അത്തോളി കൂമിള്ളിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ട ഈര്‍പോണ കണ്ണ്യേരുപ്പില്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിന്റെ ആകസ്മിക വേര്‍പാട് മൂലം ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്.
ഹോട്ടല്‍ തൊഴിലാളിയും ഭിന്നശേഷിക്കാരനുമായ മുഹമ്മദിന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ പഠനം പാതി വഴിയില്‍ നിര്‍ത്തി കാരാടി വട്ടക്കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന കര്‍ട്ടന്‍ കടയില്‍ തൊഴില്‍ ചെയ്തുവരുന്നതിനിടയിലാണ് അപകട മരണം.
അഞ്ച് സെന്റ് ഭൂമിയും വളരെ ചെറിയ വീടും മാത്രമുള്ള ഈ കുടുംബത്തിന്റെ ജീവിത ചിലവിനു തന്നെ പെടാപാട്‌പെടുന്നതിനിടയില്‍ വിവാഹ നിശ്ചയം കഴിഞ്ഞ ഇളയ സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു ഈ യുവാവ്.
ശനിയാഴ്ച അതിരാവിലെ തന്നെ ജോലി സ്ഥലത്തേക്ക് പോയ ഷഫീഖ് സുഹൃത്ത് വാടിക്കല്‍ സുഹൈബിനോടൊപ്പം കര്‍ട്ടന്‍ ഫിറ്റ് ചെയ്യുന്നതിനുള്ള അളവെടുക്കാന്‍ പോവുമ്പോഴാണ് ലോറി ബൈക്കിലിടിച്ച്് അപകടത്തില്‍പെട്ടത്.
വാഹനമോടിച്ചിരുന്ന സുഹൈബ് ചെറിയ പരിക്കുകളോടെ രക്ഷപ്പട്ടു. പിന്‍ സീറ്റല്‍ ഇരുന്ന ഷഫീഖ് റോഡിലേക്ക തെറിച്ചുവീണു തലക്ക് ഗുരുതര പരിക്കേല്‍കുകയായിരുന്നു.നാട്ടില്‍ ഏറെ സുസമ്മതനും സഹകാരിയുമായിരുന്ന യുവാവിന്റെ മരണം പ്രദേശവാസികളില്‍ വേദനയായി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഈര്‍പോണ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒന്നരയോടെ ഖബറടക്കി.

RELATED STORIES

Share it
Top