ഷട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം : സ്വതന്ത്ര കര്‍ഷകസംഘംഹരിപ്പാട്:  തകഴി കൃഷിഭവന്‍ പരിധിയിലെ വിവിധ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയത് ഓരുവെള്ള ഭീഷണി തടയുന്നതിന് ശാശ്വത പരിഹാരം കാണാത്തതിനാലാണെന്നും അതിന് അടിയന്തിര നടപടിസ്വീകരിക്കണമെന്നും സ്വതന്ത്ര കര്‍ഷക സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി ശ്യാംസുന്ദര്‍ പറഞ്ഞു. ഓരുവെള്ളം കാരണംകൃഷി നാശം സംഭവിച്ച തകഴിപഞ്ചായത്തിലെ കുന്നുമ്മയിലെ വിവിധ പാടശേഖരങ്ങള്‍ സംഘം ഭാരവാഹികള്‍ സന്ദര്‍ശിക്കുകയും കര്‍ഷകരുമായി ആശയവിനിമയം നടത്തുകയുംചെയ്ത ശേഷമാണ് ഈ കാര്യം പറഞ്ഞത്.അപ്പര്‍കുട്ടനാട്ടിലെ പാടശേഖരങ്ങളിലേക്ക് ഓരുവെള്ളമെത്തുന്നത് മാഹാദേവികാട് പുളിക്കീഴ്‌തോട്ടിലൂടെയാണ്. ഇവിടെകാലാകാലങ്ങളില്‍ ഓരുമുട്ട് സ്ഥാപിക്കാറുണ്ടെങ്കിലും ഓരുവെള്ളംകയറിയതിനു ശേഷമായിരിക്കും കരാറുകാര്‍ മുട്ടിടുന്നത്. ഇവിടെശാശ്വത പരിഹാരത്തിന് ഷട്ടര്‍സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതു കര്‍ഷകരുടെ രോദനമാമെന്നും ഭാരവാഹികള്‍ പറഞ്ഞു.നെല്ലു സംഭരണത്തില്‍ ഏജന്‍സികള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സ്വതന്ത്ര കര്‍ഷകസംഘംജില്ലാ പ്രസിഡന്റ് എന്‍ എ ജബ്ബാര്‍, വൈസ് പ്രസിഡന്റ് അബ്ദുല്ല കുമാരപുരം, ജനറല്‍ സെക്രട്ടറി മഷ്ഹൂര്‍ പൂത്തറ, സെക്രട്ടറിമാരായ എഎം നിസാര്‍ വീയപുരം, ഹാമിദ്കുന്നത്ത്  എന്‍ ആര്‍ രാജാസംസ്ഥാന സമിതിയംഗം, യു അഷ്‌റഫ് ജില്ലാ കമ്മിറ്റി അംഗം, നിസാര്‍താഴ്ചയില്‍, സൈനുല്‍ ആബ്ദീന്‍, ഷാഫി പത്തിയൂര്‍, ഹക്കീം, സ്വാലിഹ് തകഴി,  പാടശേഖര ഭാരവാഹികളായ രാജുകലത്തില്‍, മനോഹരന്‍, ചാക്കോവര്‍ഗീസ് രാമചന്ദ്രന്‍ സംസാരിച്ചു. പാടശേഖര ഭാരവാഹികള്‍ നല്‍കിയ നിവേദനം സംസ്ഥാന സെക്രട്ടറി ശ്യം സുന്ദര്‍ ഏറ്റുവാങ്ങി.

RELATED STORIES

Share it
Top