ഷംസുദ്ദീന്‍ പാലത്തിന്റെ അറസ്റ്റ് : തെളിയുന്നത് സര്‍ക്കാരിന്റെ മുസ്‌ലിം വിവേചനം- പോപുലര്‍ ഫ്രണ്ട്‌കോഴിക്കോട്: സലഫി പ്രഭാഷകന്‍  ഷംസുദ്ദീന്‍ പാലത്തിനെ പ്രസംഗത്തിന്റെ പേരില്‍  അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ മുസ്‌ലിം വിവേചനമാണ് വെളിവാക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍. വിദ്വേഷപ്രസംഗം നടത്തി എന്ന കുറ്റം ചുമത്തി 153 എ പ്രകാരമാണ് ഷംസുദ്ദീന്‍ പാലത്തിനെതിരേ പോലിസ് കേസെടുത്തത്. ഇതേ വകുപ്പ് ചുമത്തി കേരളത്തില്‍ പലര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.  സംഘപരിവാര നേതാക്കളായ കെ പി ശശികലയ്ക്കും ഡോ. എന്‍ ഗോപാലകൃഷ്ണനുമെതിരേ 153 എ പ്രകാരം കേസെടുത്തിരുന്നു.  അവരിപ്പോഴും  വിദ്വേഷ പ്രസംഗങ്ങളുമായി സൈ്വരവിഹാരം നടത്തുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവായ പ്രവീണ്‍ തൊഗാഡിയക്കെതിരേ ഇതേ വകുപ്പനുസരിച്ചുള്ള കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും കാര്യമായ നടപടിയൊന്നും പോലിസിന്റെയോ സര്‍ക്കാരിന്‍െയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സംഘപരിവാര നേതാക്കള്‍ക്കെതിരേ ഇത്തരം സമീപനം നിലനില്‍ക്കുമ്പോഴാണ് ഇസ്‌ലാമിക പ്രഭാഷകനായ ഷംസുദ്ദീന്‍ പാലത്തിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.  ഉംറ നിര്‍വഹിക്കാന്‍ പോകുന്നവഴിയിലാണ് കൊടുംഭീകരരെ പിടികൂടുന്നതുപോലെ ഷംസുദ്ദീന്‍ പാലത്തിനെ വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.  മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഈ സമീപനം തിരുത്താന്‍ ഇടുതുപക്ഷം തയ്യാറാകണം.  ഒരു വ്യക്തി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ ശിക്ഷിക്കപ്പെടണം. അത് ജാതിയും മതവും നോക്കി മാത്രം നടപ്പാക്കുന്ന പ്രവണത കേരളത്തെ വലിയ അപകടത്തിലേക്കാണ് നയി ക്കുക. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മുസ്‌ലിംകളോട് കാണിക്കുന്ന ഈ വിവേചനം പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മത സംഘടനകളും മുഖ്യധാരാ പാര്‍ട്ടികളും വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം ഗൗരവതരമാണ്. മുസ്‌ലിംകളോടുള്ള   വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവത്തപക്ഷം സിപിഎം അതിന്റെ വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top