ശ്രീലങ്ക : മുസ്‌ലിംവിരുദ്ധ ആക്രമണം തടയുന്നതില്‍ പോലിസ് പരാജയംകൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലിം ന്യൂനപക്ഷാംഗങ്ങള്‍ക്കെതിരായ ആക്രമണം തടയുന്നതില്‍ പോലിസ് പരാജയപ്പെടുന്നതായി മനുഷ്യാവകാശ സംഘടനകള്‍. രാജ്യത്ത് മസ്ജിദുകള്‍ക്കും മുസ്‌ലിംകളുടെ വ്യവസായ സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. പോലിസിന്റെ അനാസ്ഥ 2014ല്‍ നാലുപേര്‍ കൊല്ലപ്പെടാനിടയായ മുസ്‌ലിംവിരുദ്ധ കലാപകാലത്തെ സാഹചര്യങ്ങളിലേക്ക്്് രാജ്യത്തെ എത്തിക്കാന്‍ സാധ്യതയുള്ളതായി മനുഷ്യാവകാശപ്രവര്‍ത്തകനായ വിക്ടര്‍ ഇവാന്‍ പറഞ്ഞു.  തീവ്ര നിലപാട് വച്ചുപുലര്‍ത്തുന്ന ബുദ്ധസംഘടനയാണ് അക്രമണങ്ങള്‍ക്കു പിറകിലെന്നു കരുതുന്നതായം വിക്ടര്‍ ഇവാന്‍ പറഞ്ഞു.

RELATED STORIES

Share it
Top