ശ്രീലങ്കയ്‌ക്കെതിരേ സ്‌കോട്ട്‌ലന്‍ഡിന് ചരിത്ര വിജയംബെക്കന്‍ഹാം: ജൂണില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന പരിശീലന മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി. ബെക്കന്‍ഹാമില്‍ നടന്ന മല്‍സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ടീമാണ് ഏഴ് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചത്. ഐസിസി ടെസ്റ്റ് പദവിയുള്ള ടീമിനെതിരേ സ്‌കോട്ട്‌ലന്‍ഡ് നേടുന്ന ആദ്യ വിജയമാണിത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 287 റണ്‍സാണ് അടിച്ചു കൂട്ടിയത്. 57 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഓപണര്‍ കുശാല്‍ പെരേരെയും 79 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലുമാണ് ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്. സ്‌കോട്ട്‌ലന്‍ഡിനു വേണ്ടി ഇവന്‍സും വിട്ടിന്‍ഗാമും മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങില്‍ സ്‌കോട്ട്‌ലന്‍ഡ് ലങ്കന്‍ ബൗളര്‍മാരെ വട്ടംകറക്കി. ഓപണര്‍മാരായ കെയ്ല്‍ കോട്‌സറും മാത്യു ക്രോസും ചേര്‍ന്ന് 201 റണ്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 118 റണ്‍സെടുത്ത കോട്‌സര്‍ തിസാര പെരേരയ്ക്ക് മുന്നില്‍ വീണപ്പോള്‍ 106 റണ്‍സോടെ അജയ്യനായി നിന്ന ക്രോസ് ടീമിനെ ചരിത്ര ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

RELATED STORIES

Share it
Top