ശ്രീലങ്കയിലെ പ്രകൃതിക്ഷോഭം : മരണം 169 ആയികൊളംബോ: ശ്രീലങ്കയെ രൂക്ഷമായി ബാധിച്ച പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 169 ആയി. കാണാതായ 104 പേര്‍ക്കായി സൈന്യവും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണെന്ന് ദുരന്ത നിവാരണകേന്ദ്രം അറിയിച്ചു. ഈ മാസം 24നാരംഭിച്ച ശക്തമായ കാറ്റും മഴയും നാലു ലക്ഷത്തോളം പേരെ ബാധിച്ചു. ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. നദികള്‍ കരകവിഞ്ഞൊഴുകുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ ശ്രീലങ്കയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top