ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചു; അഞ്ച് മല്‍സ്യ തൊഴിലാളികള്‍ക്ക് പരിക്ക്നാഗപട്ടണം: ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ അഞ്ച് തമിഴ് മല്‍സ്യ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വേദാരണ്യം തീരക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് മല്‍സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ ഗംഗാധരന്‍ പറഞ്ഞു.
പിടിച്ച മീനുകളും ഉപകരണങ്ങളും ശ്രീലങ്കന്‍ നാവികസേന പിടിച്ചുവാങ്ങിയെന്ന് പരിക്കേറ്റവരിലൊരാളായ രമേശ് പറഞ്ഞു. പരിക്കേറ്റ മല്‍സ്യ തൊഴിലാളികളെ നാഗപട്ടണം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top