ശ്രീരാമലുവിനെ അയോഗ്യനാക്കണം: കോണ്‍ഗ്രസ്ബംഗലുരു: കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥി ബി ശ്രീരാമലുവിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നു വിലക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്.
ജനാര്‍ദ്ദന റെഡ്ഢിയുടെ ഖനന കമ്പനിക്ക് അനുകൂല വിധി സമ്പാദിക്കാന്‍ സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, മരുമകന്‍ ശ്രീനിജന്‍ എന്നിവര്‍ക്ക് ശ്രീരാമലു കൈക്കൂലി വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ കമ്മീഷനെ സമീപിച്ചത്. 160 കോടി രൂപ വാഗ്ദാനം ചെയ്യുന്ന 2010ല്‍ ചിത്രീകരിച്ച വീഡിയോ കന്നഡ ചാനലാണ് പുറത്തുവിട്ടത്.ബിജെപി നേതാക്കളായ ജി ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനി (ഒഎംസി) നടത്തിവന്ന ഖനനം നിര്‍ത്തിവെക്കാന്‍ കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ അടുത്തമാസം റെഡ്ഡി സഹോദരങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടായി.

RELATED STORIES

Share it
Top