'ശ്രീരാമനാണെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കാന്‍ പണമിറക്കണം'

പനാജി: ശ്രീരാമനാണെങ്കില്‍ കൂടി ഇന്നത്തെ കാലത്ത് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പണമിറക്കണമെന്ന് ഗോവ ആര്‍എസ്എസ് മുന്‍ അധ്യക്ഷന്‍ സുഭാഷ് വെലിംഗര്‍. കഴിഞ്ഞ ദിവസം പനാജിയില്‍ യുവാക്കള്‍ക്കായി സംഘപരിവാരം സംഘടിപ്പിച്ച ഗോവ സുരക്ഷ മഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയക്കാര്‍ ഏറ്റവും കൂടുതല്‍ വശീകരിക്കുന്നത് സ്ത്രീകളെയും യുവാക്കളെയുമാണ്. അവരെ പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് എളുപ്പം പറ്റിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനാരോഗ്യത്തിന്റെ പേരില്‍ രണ്ടുപേരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ പരീക്കര്‍, ഗുരുതരമായ രോഗത്തിന് ചികില്‍സയിലായിരുന്നിട്ടും അധികാരത്തില്‍ തുടരുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പരീക്കറിനെതിരേ വെലിംഗര്‍ വിമര്‍ശനമുയര്‍ത്തി.

RELATED STORIES

Share it
Top