ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാനഅധ്യക്ഷന്‍

ന്യൂഡല്‍ഹി: അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. രണ്ടാംതവണയാണ് ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷപദവിയില്‍ എത്തുന്നത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ശ്രീധരന്‍പിള്ളയെ നിയമിച്ചത്. ശ്രീധരന്‍പിള്ളയെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന അധ്യക്ഷനായി നിയമിച്ച വിവരം പാര്‍ട്ടി ദേശീയ സെക്രട്ടറി അരുണാ സിന്‍ഹയാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. മുന്‍ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ വി മുരളീധരന്‍ എംപിയെ ആന്ധ്രപ്രദേശിന്റെ സംസ്ഥാന പ്രഭാരിയായും പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top