ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരണം

ദുബയ്:നടി ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചത്. തലയില്‍ മുറിവുള്ളതായി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മരണകാരണം ഈ മുറിവല്ലെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു.ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. പരാതി കിട്ടിയാല്‍ മത്രമേ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് സാധ്യതയുള്ളൂ. ഇന്ന് അര്‍ധരാത്രിയോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം അന്ധേരി സെലിബ്രഷന്‍ സ്‌പോട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വക്കും.

RELATED STORIES

Share it
Top