ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി; ഇന്ന് ഇന്ത്യയിലെത്തിക്കുംദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി. മൃതദേഹം ഇന്ന് തന്നെ ഇന്ത്യയില്‍ എത്തിക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബായ് പോലീസ് ഉടന്‍ കൈമാറുമെന്നാണു സൂചന.അതേസമയം,ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപോര്‍ട്ടുണ്ടായിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നുകേട്ടതിനാല്‍ ഭര്‍ത്താവ് ബോണി കപൂറിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

RELATED STORIES

Share it
Top