ശ്രീദേവിയുടെ മരണത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം: ബോണികപൂറിനെ രണ്ടാമതും ചോദ്യം ചെയ്തു

ദുബയ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരുഹത തുടരുന്ന സാഹചര്യത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധ്യത. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ആദ്യം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.അതിനിടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബയ് പോലിസ് വീണ്ടും ചോദ്യം ചെയ്തു. ശ്രീദേവിയുടേത് അപകടമരണമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യംചെയ്തത്.  ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടു.
മരണസമയത്ത് ബോണി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലിസ് ചേദിച്ചറിഞ്ഞു.
അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ ബോണികപൂര്‍ ദുബായില്‍ തുടരേണ്ടിവരും. അങ്ങനെയാണെങ്കില്‍  അദ്ദേഹത്തിന് മൃതദേഹത്തെ അനുഗമിക്കാനാവില്ല.

RELATED STORIES

Share it
Top