ശ്രീദേവിയുടെ മരണം: ബോണികപൂറിനെ പോലിസ് ചോദ്യം ചെയ്തു

ദുബയ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ ഭര്‍ത്താവ് ബോണികപൂറിനെ ദുബയ് പോലിസ് അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചു. ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലിലെ കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചതെന്നാണ് വിവരം. അതേസമയം. ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ വ്യക്തമാക്കി.കേസ് കൈകാര്യം ചെയ്യുന്ന ബര്‍ ദുബായ് പോലിസ് സ്‌റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബയിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പോലിസ് ചോദിച്ചു മനസിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ അനുവദിച്ചു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നീളുകയാണെങ്കില്‍ അത് അവസാനിക്കുന്നതുവരെ ബോണി കപൂര്‍ യുഎഇയില്‍ തുടരേണ്ടി വരുമെന്നാണു സൂചന.

RELATED STORIES

Share it
Top