ശ്രീദേവിയുടെ മരണം കൊലപാതകം;മദ്യം കഴിക്കുമായിരുന്നില്ല: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശ്രീദേവി ഒരിക്കലും വീര്യമേറിയ മദ്യം കഴിക്കുമായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയതെന്ന് അദ്ദേഹം ചോദിച്ചു. സിസി ടിവി ക്യാമറകള്‍ക്ക് എന്ത് സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ല.ഡോക്ടര്‍മാര്‍ വളരെപ്പെട്ടന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ശ്രീദേവി മരിച്ചതെന്ന് ഹൃദയ സ്തംഭനം മൂലമാണെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സ്വാമി പറഞ്ഞു.

RELATED STORIES

Share it
Top