ശ്രീദേവിയുടെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാവാതെ സിനിമാ ലോകം

മുംബൈ: ചലച്ചിത്ര താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം.
എന്തുകൊണ്ടാണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു' എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.
വളരെ അധികം ദുഖിപ്പിക്കുന്ന വാര്‍ത്ത, പറയാന്‍ വാക്കുകളില്ലെന്ന് റിതേഷ് ദേശ്മുഖ് കുറിച്ചു.

കുട്ടിക്കാലം മുതല്‍ കരുത്തുറ്റ വനിതയാവുന്നതുവരെ ശ്രീദേവിയുടെ ജീവിതതത്തിന് സാക്ഷ്യം വഹിച്ചയാളാണ് താന്‍. ഇന്ത്യന്‍ സിനിമയില്‍ ശ്രീദേവിയ്ക്കുള്ള താരപദവി ശരിക്കും അവര്‍ അര്‍ഹിക്കുന്നതാണ്. പരിചയപ്പെട്ടതുമുതല്‍ തനിക്ക് ശ്രീദേവിയുമായി നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും കമലഹാസന്‍ പറഞ്ഞു.

മരണവാര്‍ത്ത കേട്ടതുമുതല്‍ ഞെട്ടലില്ലെന്നും കരച്ചിലടക്കാന്‍ കഴിയുന്നില്ലെന്ന് സുസ്മിത സെന്‍ ട്വിറ്ററില്‍ കുറിച്ചു.
ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും എല്ലാകാലത്തും പ്രിയപ്പെട്ടവരുടെ മനസ്സില്‍ ശ്രീദേവി ജീവിക്കുമെന്ന് നടി പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.
ശ്രീദേവിയുടെ മരണവാര്‍ത്തയെ ഒരു ദുസ്വപ്‌നം പോലെ കാണുന്നതെന്ന് നടന്‍ അനുപേം ഖേര്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയുടെ രാജ്ഞിയാണ് ശ്രീദേവി. നിരവധി സിനിമകളില്‍ താന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെ പ്രഗത്ഭയായ താരത്തെയാണ് ഇന്ത്യന്‍ സിനിമാ ലോകത്തിന് നഷടമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വാക്കുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഗായകനും സംഗീത സംവിധായകനുമായ അഡ്മാന്‍ സാമി പ്രതികരിച്ചു.
'വാക്കുകളില്ല, ശ്രീദേവിയെ സ്‌നേഹിച്ച എല്ലാവരോടും അനുശോചനം അറിയിക്കുന്നു. ഇതൊരു അന്ധകാര ദിവസമാണ്. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു' - പ്രിയങ്ക ചോപ്ര കുറിച്ചു. ശ്രീദേവിക്കൊപ്പമുള്ള 'മിസ്റ്റര്‍ ഇന്ത്യ' എന്ന സിനിമയിലെ ഒരു ചിത്രവും പ്രിയങ്ക അനുശോചന കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top