ശ്രീജ നെയ്യാറ്റിന്‍കരക്കു നേരെ സൈബര്‍ ആക്രമണംനടപടി വേണമെന്ന് വനിതാ സാമൂഹികപ്രവര്‍ത്തകര്‍

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീജ നെയ്യാറ്റിന്‍കരയ്ക്കു നേരെ നിധിന്‍ പിലാലാണ്ടി പീടിക എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് അത്യന്തം ഹീനമായ സൈബര്‍ ആക്രമണമുണ്ടായതില്‍ നടപടി വേണമെന്ന് വനിതാ സാമൂഹികപ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പൊതുപ്രവര്‍ത്തനരംഗത്തുള്ള ഒട്ടുമിക്ക സ്ത്രീകള്‍ക്കു നേരെയും സമാന രീതിയില്‍ ആക്രമണങ്ങളുണ്ടാവുന്നതു പതിവാണ്.
മുസ്‌ലിം സ്ത്രീകളെ പരസ്യമായി ബലാല്‍സംഗം ചെയ്യാനുള്ള ആഹ്വാനവും ദീപാ നിശാന്ത്, സിന്ധു സൂര്യകുമാര്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കു നേരെ അശ്ലീലവും ആഭാസകരവുമായ സൈബര്‍ ലൈംഗികാക്രമണങ്ങളും നടന്നിരുന്നു.
പരാതി നല്‍കിയിട്ടും ഇവയിലൊന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഇത്തരം അവഹേളനം നടത്തുന്നവര്‍ക്ക് ഹീറോ പരിവേഷം നല്‍കാനും ചിലര്‍ മടിക്കുന്നില്ല.
ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന നീചന്‍മാര്‍ക്ക് പാഠമാവുന്നവിധത്തില്‍ ഈ ക്രിമിനല്‍ക്കുറ്റം ചെയ്ത വ്യക്തിയെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണമെന്നു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഡോ. ജെ ദേവിക, കെ അജിത, സി എസ് ചന്ദ്രിക, ബിന്ദുകൃഷ്ണ, കെ കെ രമ, രേഖാ രാജ്, ദീദി ദാമോദരന്‍, വിധു വിന്‍സെന്റ്, മാല പാര്‍വതി, കെ കെ ഷാഹിന, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍, സോണിയ ജോര്‍ജ്, ഡോ. വര്‍ഷ ബഷീര്‍, പ്രമീള ഗോവിന്ദ്, നജ്്ദ റൈഹാന്‍, ഇ സി ആയിഷ, അഡ്വ. ആര്‍ കെ ആശ, ഗോമതി (പൊമ്പിളൈ ഒരുമൈ), അശ്വതി ജ്വാല, ജസീറ മാടായി, എ റഹ്മത്തുന്നീസ ടീച്ചര്‍, രശ്മി, അഡ്വ. കെ കെ പ്രീത, ജബീന ഇര്‍ഷാദ്, വി പി റജീന, മൃദുല ഭവാനി, ലാലി പി എം, ധന്യാ രാമന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

RELATED STORIES

Share it
Top