ശ്രീജിത്ത് മരിക്കാനിടയായ വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി

ആലുവ:വരാപ്പുഴയില്‍ പിആര്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ കേസിലെ യാഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ വിപിന്‍(28),അജിത് കെബി(25),ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസ്(23) എന്നിവരാണ് ആലുവ കോടതിയിലെത്തി കീഴടങ്ങിയത്. മരിച്ച ശ്രീജിത്തിന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.വീട് ആക്രമിച്ചതിന് പിന്നാലെ ഗൃഹനാഥനായ വാസുദേവന്‍ ആത്മഹത്യ ചെയ്തതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇന്ന് വൈകിട്ട് പോലീസിന് പിടികൊടുക്കാതെ മൂന്നുപേരും കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. പ്രതികതളെ കോടതി റിമാന്‍റ് ചെയ്ത് ജയിലിലേക്ക് അയച്ചു.

RELATED STORIES

Share it
Top