ശ്രീജിത്ത്: മരണം കൊലക്കേസ് ആക്കിയതായി സൂചന

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സംബന്ധിച്ച് പറവൂര്‍ കോടതിയില്‍ പ്രത്യേക റിപോര്‍ട്ട് നല്‍കിയതായി വിവരം. മരണം കൊലപാതകമാണെന്ന നിലയിലാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.
കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കേസില്‍ നേരത്തേ സസ്‌പെന്‍ഡ് ചെയ്ത മൂന്ന് പോലിസുകാരെ ഇന്നലെ വിളിച്ചുവരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തലവന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആലുവ പോലിസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍.

RELATED STORIES

Share it
Top