ശ്രീജിത്തിന്റെ വീട്ടില്‍ കൊടിയേരി എത്തി; സിപിഎം ഇരകള്‍ക്കൊപ്പമെന്ന്

വരാപ്പുഴ:വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ദേവസ്വംപാടം ഷേണായി പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത്ത്(29)ന്റെ വീട്ടില്‍ സിപിഎം സം്സ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ എത്തി. ഇന്നലെ സിപിഎം വരാപ്പുഴയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പ്ങ്കടുക്കാന്‍ എത്തിയപ്പോഴായിരുന്നു കൊടിയേരി ശ്രീജിത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്.


ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും സര്‍ക്കാര്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് അവര്‍ എത്ര ഉന്നതരായാലും അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുമെന്നും പാര്‍ട്ടിയും സര്‍ക്കാരും ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും ഉറപ്പു നല്‍കിയാണ് കൊടിയേരി ബാലകൃഷ്ണന്‍ മടങ്ങിയത്.വേട്ടക്കാര്‍ക്കൊപ്പമല്ല സിപിഎം എന്നും ഇരകള്‍ക്കൊപ്പമാണെന്നും എത്ര ഉന്നതരായാലായും അവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുമെന്നും  കൊടിയേരി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സിബിഐ അന്വേഷണം വേണോയെന്നതില്‍ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top