ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് താലൂക്ക് ഓഫിസില്‍ ജോലി

വരാപ്പുഴ: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച ദേവസ്വം പാടം ഷേണായി പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫിസില്‍ ജോലി. ഇന്നലെ രാവിലെ കലക്ടര്‍ മുഹമ്മദ് വൈ സഹീറുല്ല വരാപ്പുഴ വില്ലേജ് ഉദ്യോഗസ്ഥരുമായി നേരിട്ട് മരിച്ച ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് ജോലി—ക്കുള്ള ഉത്തരവ് കൈമാറിയത്.
ക്ലാര്‍ക്ക്, വില്ലേജ് അസിസ്റ്റ ന്റ് തസ്തികയിലാണു നിയമനം. 15 ദിവസത്തിനകം ജോലിയില്‍ ഹാജരാവണമെന്നും നിര്‍ദേശമുണ്ട്. ജോലിക്കുള്ള ഉത്തരവിനൊപ്പം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും കലക്ടര്‍ കുടുംബത്തിനു കൈമാറി. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് 3,33,000, മകള്‍ ആര്യനന്ദയ്ക്ക് 3,34,000, ശ്രീജിത്തിന്റെ അമ്മ ശ്യാമളയ്ക്ക് 3,33,000 എന്നിങ്ങനെയുള്ള തുകയുടെ എസ്ബിഐ ചെക്കുകളാണ് കൈമാറിയത്. ശ്രീജിത്തിന്റെ നഷ്ടം അറിയിക്കാതെ മകളെ വളര്‍ത്താന്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ജോലി ഉപകരിക്കുമെന്നാണു തന്റെ പ്രതീക്ഷയെന്ന് അഖില മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

RELATED STORIES

Share it
Top