ശ്രീജിത്തിന്റെ കേസ് തേച്ചുമാച്ചുകളയാന്‍ ഉന്നത തലങ്ങളില്‍ ഗൂഢാലോചന

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണ കേസ് തേച്ചുമാച്ചുകളയാന്‍ പോലിസില്‍ ഉന്നത ഗൂഢാലോചന നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലിസ് ഉദ്യോഗസ്ഥന്മാര്‍ പ്രതികളായുള്ള കേസ് വഴിതിരിച്ചുവിടാന്‍ പോലിസില്‍തന്നെ ഒരു വിഭാഗം ശ്രമിക്കുകയാണ്.
കേസിലെ തെളിവുകള്‍ പോലും തേച്ചുമാച്ചു കളയാനും കേസ് ദുര്‍ബലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടന്നു വരുകയാണ്. കേസിലെ രഹസ്യരേഖകള്‍ പോലും പുറത്ത് വിടുന്നത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ്. ഈ കേസില്‍  ആലുവ റൂറല്‍ എസ്പിയുടെ പങ്ക്  അന്വേഷിക്കണം.  കേസിലെ  രാഷ്ട്രീയ ഇടപെടലും അന്വേഷിക്കണം.  സിബിഐ അന്വേഷണം  ആവശ്യപ്പെട്ട് തിങ്കളാഴ്ച  കൊച്ചി മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂര്‍ നിരാഹാരം ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top