ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് സ്ഥലംമാറ്റം

കൊച്ചി: ശ്രീജിത്തിന്റ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് സ്ഥലം മാറ്റം. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് എ വി ജോര്‍ജിനെ മാറ്റി നിയമിച്ചത്. രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല. ഇത് സംബന്ധിച്ച്  ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി.നേരത്തെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം എ വി ജോര്‍ജിനായിരുന്നു.  കസ്റ്റഡി മരണം സംബന്ധിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ ആര്‍ടിഎഫുകാര്‍ക്ക് പുറമെ വരാപ്പുഴ എസ് ഐ ദീപക്കിനെയും  ഇന്നലെ കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top