ശ്രീജിത്തിന്റെ കസ്റ്റഡിമരണം: മൂന്ന് ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച കേസില്‍ പ്രതികളായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റൂറല്‍ എസ്പി രൂപം നല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലുണ്ടായിരുന്ന സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവര്‍ക്കാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.
രണ്ടുലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം, കേസാവശ്യത്തിനല്ലാതെ എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത് എന്നിവയാണ് മറ്റു വ്യവസ്ഥകള്‍. കേസിലെ ആദ്യ മൂന്നു പ്രതികളാണ് ഇവര്‍. ശ്രീജിത്തിനെ വീട്ടില്‍ നിന്നു പിടിച്ചിറക്കി മര്‍ദിച്ചത് ഇവരാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതികളായ മുന്‍ എസ്‌ഐ ദീപക്, സിഐ ക്രിസ്പിന്‍ സാം എന്നിവര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

RELATED STORIES

Share it
Top